'മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനാകില്ല'; മന്ത്രി ജി. സുധാകരൻ

മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മഴ കഴിയുമ്പോൾ എല്ലാവർഷവും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. ഇത്തവണ അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. മഴ കഴിഞ്ഞാൽ തുക വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.

മഴ കഴിഞ്ഞാൽ റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. എന്നാൽ, മഴയത്ത് തന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന മനോഭാവം വെച്ചുപുലർത്തരുത്. കോടതിയുടെ നിരീക്ഷണം അം​ഗീകരിക്കുന്നതായും മന്ത്രി പറഞ്ഞു. മഴയുള്ള സമയത്ത് റോഡ് പണി ചെയ്താൽ പിന്നീട് മോശമായാൽ അത് അഴിമതിയാകുമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു