തിരുവനന്തപുരത്തെ ബാറിലെ സംഘര്‍ഷം; നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല; ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഫ്‌ളാറ്റില്‍ കയറി പിടികൂടി പൊലീസ്

തിരുവനന്തപുരത്തെ ബാറിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായിരുന്നില്ല.

ഇതിന് പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്തെ ഫ്ളാറ്റില്‍നിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയാണ് സംഘര്‍ഷം ഉണ്ടായത്.ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമായത്

Read more

ഗുണ്ടാനേതാവായ ഡാനി നടത്തിയ ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശും സുഹൃത്തായ നിധിനും എത്തിയതോടെ ഇരു സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ ഓം പ്രകാശിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു സംഘര്‍ഷം.