വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണം; വൈദ്യുതിമന്ത്രിയെ പരിഹസിച്ച് സി.ഐ.ടി.യു

വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയെ പരിഹസിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍ കുമാര്‍. വൈദ്യുതി വകുപ്പില്‍ പുതിയമന്ത്രി ചുമതലയേറ്റ ശേഷം ചിറ്റൂരില്‍ കൊതുമ്പിന് മുകളില്‍ കൊച്ചങ്ങ വളരുകയാണ്. വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ മന്ത്രി ഇട്ടിട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

കെസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി മന്ത്രിതല ചര്‍ച്ചയുണ്ടാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ പ്രതികരണം. കെഎസ്ഇബി ചെയര്‍മാനെയും സുനില്‍ കുമാര്‍ പരിഹസിച്ചു.

Read more

ചില സംഘടനകളുടെ താത്പര്യത്തിനു വേണ്ടി നില്‍ക്കുന്ന അര സംഘിയാണ് ചെയര്‍മാന്‍ ബി അശോക്. അദ്ദേഹത്തിന് മീഡിയ മാനിയയാണ്. ജാസ്മിന്‍ ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് മന്ത്രി വ്യക്തമാക്കണം. മന്ത്രിയുടെ അനുമതിയോടെയാണോ ബി അശോക് തൊഴിലാളി വിരുദ്ധ പരാമര്‍ശം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതവേണമെന്നും അനുമതി ഇല്ലാതെയാണെങ്കില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.