സംസ്ഥാന മന്ത്രിസഭ പുനഃസംസഘടന വൈകിയേക്കുമെന്ന് സൂചന. മന്ത്രി സ്ഥാനത്തിനായി കെബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ് ആണ് മന്ത്രിസഭ പുനഃസംസഘടന വൈകുന്നതിന് കാരണം. എല്‍ഡിഎഫ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഒറ്റ എംഎല്‍എമാരുള്ള നാല് പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രി സ്ഥാനം പങ്കിടേണ്ടത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും മന്ത്രി സ്ഥാനത്ത് തുടരും.
മന്ത്രിസഭ പുനഃസംസഘടന അടുത്ത വര്‍ഷം ആദ്യം നടത്താനാണ് പുതിയ ആലോചന. ജനുവരിയില്‍ പുനഃസംസഘടന നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാലാവധി പൂര്‍ത്തിയാകുന്ന നവംബറില്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് വിവരം നല്കി. ഇത് സംബന്ധിച്ച് നാളെ നടക്കുന്ന മുന്നണി യോഗത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
അതേ സമയം മന്ത്രിസഭ പുനഃസംസഘടന ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി ഇടത് മുന്നണിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നവംബര്‍ 18ന് ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനത്തിനിറങ്ങും. ഡിസംബര്‍ 24വരെ ജനസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്കിലാണ്. മാത്രമല്ല പുനഃസംഘടന നടന്നാല്‍ പുതിയ മന്ത്രിമാരാവും ജനസദസില്‍ പങ്കെടുക്കേണ്ടത്. ഇത് ഒഴിവാക്കാന്‍ കൂടിയാണ് ജനസദസിന് ശേഷം പുനഃസംഘടനയ്ക്ക് ധാരണയായത്.
Read more
നാളെ വൈകുന്നേരം 3ന് നടക്കുന്ന ഇടത് മുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. ജനസദസിന്റെ മുന്നൊരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ടയെങ്കിലും പുനഃസംഘടനയെ കുറിച്ചും തീരുമാനം യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.