ലോകായുക്ത ഭേദഗതി സംബന്ധിച്ച അഭിപ്രായവ്യത്യാസത്തില്‍ സിപിഐയുമായി ചര്‍ച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ . സിപിഐയുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. സിപിഐ മന്ത്രിമാര്‍ കൂടി പങ്കെടുത്താണ് ഓര്‍ഡിനന്‍സ് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഇനി ചര്‍ച്ച എന്തിനാണ്. ചര്‍ച്ചയ്ക്ക് അവസരമുണ്ടായിരുന്നു, അന്നു ചര്‍ച്ച നടന്നില്ല. ഇനി ബില്ല് വരുമ്പോള്‍ ചര്‍ച്ച നടക്കട്ടെ. മന്ത്രിസഭ ഒരു തവണ മാറ്റി വച്ച വിഷയമാണ് ഇത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരുത്താന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ രംഗത്ത് വരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗി കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാന്‍ ശ്രമിച്ചു. യുപിയില്‍ ബിജെപി തോറ്റാല്‍ ജനങ്ങള്‍ക്ക് നേട്ടമായിരിക്കും.
Read more
അവിടെ കാട്ടുനീതിയാണ് നടക്കുന്നത്. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതാണ്. യോ?ഗിയുടെ വിവാദ പരാര്‍ശത്തെത്തുടര്‍ന്ന് കേരള താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ചര്‍ച്ച രാജ്യത്തുണ്ടായി എന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.