കെ.ടി.യു വി.സി നിയമനം: സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ട്, ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കെടിയു വിസിയായി സിസി തോമസിനെതിരെ നിയമിച്ചതിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും നിയമനത്തിനെതിരായ സര്‍ക്കാര്‍ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശുച്ചവരുടെയും സിസ തോമസിന്റെയും യോഗ്യത അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം കോടതി നിരാകരിച്ചിരുന്നു. വി സി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് സാങ്കേതിക സര്‍വ്വകലാശാല വി.സിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്.

Read more

ഹര്‍ജിയില്‍ യു.ജി.സി യെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ ഗവര്‍ണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യു.ജി.സി നിലപാട് അറിയിക്കേണ്ടത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.