'നേതാവേ അടുത്ത വിഷയം? മനോരമയിൽ ഒന്നും വന്നില്ല, ഒരു നിശ്ചയവുമില്ല'; വി ഡി സതീശനെ പരിഹസിച്ച് കോൺഗ്രസ്സ് നേതാവിന്റെ സ്റ്റാറ്റസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് ടി ജയകൃഷ്ണൻ. വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് പരിഹാസം. കോൺ​ഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയാണ് ടി ജയകൃഷ്ണൻ. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ അടുത്ത അനുയായിയാണ് ജയകൃഷ്ണൻ. വി ഡി സതീശനെ പരിഹസിക്കുന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആണ് ജയകൃഷ്ണൻ പങ്കുവെച്ചിരിക്കുന്നത്. ‘നേതാവേ അടുത്ത വിഷയം എന്താണെ’ന്ന് ജയകൃഷ്ണൻ ചോദിക്കുന്നതായും ‘മനോരമയിൽ ഒന്നും വന്നില്ല ഒരു നിശ്ചയവുമില്ല’ എന്ന് വിഡി സതീശൻ മറുപടി പറയുന്നതായുമുള്ള ഇരുവരുടെയും ചിത്രം ഉൾപ്പെടുന്ന കാർഡാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസായി  ടി ജയകൃഷ്ണൻ പങ്കുവെച്ചിരിക്കുന്നത്.