കെ സുധാകരന്‍ ബിജെപിക്കുവേണ്ടി പണിയെടുക്കുന്നു; ഇടതുപക്ഷത്തേക്ക് പോകുന്നവരോട് വല്ലാത്ത അലര്‍ജി; കൊലവിളി പ്രസംഗം ഗൗരവമായി കാണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിന്റെ സുപ്രധാന ഭാരവാഹിത്വം വഹിച്ച് കെ സുധാകരന്‍ ബിജെപിക്കുവേണ്ടി പണിയെടുക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം പാര്‍ടിയില്‍നിന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് പോയതില്‍ സുധാകരന് വിഷമമില്ല. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് വല്ലാത്ത അലര്‍ജിയാണ്. പ്രാണിയായാണ് ഇവരെ ഉപമിച്ചത്.

സുധാകരന്റെ ചേവായൂരിലെ കൊലവിളി പ്രസംഗം ഗൗരവമായി കാണണം. ഇതൊരു ഇടതുപക്ഷ നേതാവിന്റെ അകന്ന ബന്ധു പറഞ്ഞിരുന്നുവെങ്കില്‍ ഒരാഴ്ച മാധ്യമങ്ങളില്‍ അന്തിച്ചര്‍ച്ചയുണ്ടാകുമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്.

Read more

കാരാട്ട് റസാഖിന് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ വിമര്‍ശം ഉന്നയിക്കുമ്പോള്‍ അസഹിഷ്ണുതയോടെ കാണേണ്ടതില്ല. കൊടുവള്ളിയില്‍ നിരവധി വികസന പ്രവര്‍ത്തനം കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്തും നടത്തി. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും ഇടതുസര്‍ക്കാരിന് വികസനത്തില്‍ ഒരു കാഴ്ചപ്പാടേ ഉള്ളൂവെന്നും മന്ത്രി റിയാസ് പറഞ്ഞു.