കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് ഹാജരാകണം എന്ന് ആവശ്യപ്പട്ട് എൻഫോഴ്സ്മെന്റ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് അയച്ചു. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചു എന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള പരാതി.
കലൂരിലെ വിജയ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക ഇബ്രാഹിംകുഞ്ഞ് പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി.
Read more
ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആണ് ഇ ഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പണം പത്രത്തിന്റെ വരി സംഖ്യ ആണെന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് നേരെത്തെ വ്യക്തമാക്കിയത്. അതേസമയം ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് സാധിച്ചിട്ടില്ല.