മുസ്ലിം ചെറുപ്പക്കാർക്ക് എതിരെ തീവ്രവാദം ബന്ധം പറഞ്ഞ് കേസടുക്കുന്ന പിണറായിയെ ആദ്യം തിരുത്ത്: റിജിൽ മാക്കുറ്റി

ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കൾ അധികാരത്തിൽ വരണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ ദേശീയ സെക്രട്ടറി എ.എ റഹീം രംഗത്ത് വന്നിരുന്നു. ഇപ്പോൾ റഹീമിന് മറുപടി നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി. റഹീം ആദ്യം ചെയ്യേണ്ടത് മതം നോക്കി മുസ്ലിം ചെറുപ്പക്കാർക്ക് എതിരെ തീവ്രവാദം ബന്ധം പറഞ്ഞ് കേസെടുക്കുന്ന പിണറായിയെ തിരുത്തുകയാണെന്ന് റിജിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

റഹീമേ ആദ്യം താങ്കൾ ചെയ്യേണ്ടത് മതം നോക്കി മുസ്ലീം ചെറുപ്പക്കാർക്ക് എതിരെ തീവ്രവാദം ബന്ധം പറഞ്ഞ് കേസ്സെടുക്കുന്ന പിണറായിയെ ആദ്യം തിരുത്താൻ നോക്ക്. പിന്നെ തലശ്ശേരിയിൽ പള്ളി പൊളിക്കും
എന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച RSS തീവ്രവാദിക്കൾക്ക് എതിരെ UAPA ചുമത്തി കേസ്സ് എടുക്കാൻ പറ തമ്പ്രാനോട്? അലനും താഹയ്ക്കും നേരെ ചുമത്തിയ UAPA വകുപ്പ് എന്ത് കൊണ്ട് വർഗീയ കലാപാത്തിന് ആഹ്വാനം ചെയ്ത RSS കാർക്ക് എതിരെ ചുമത്തുന്നില്ല? ചുവപ്പണിഞ്ഞ കാവി സർക്കാർ ആണ് കേരളം ഭരിക്കുന്നത്. എന്നിട്ട് രാഹുൽ ഗാന്ധിക്ക് എതിരെ പറ.

എന്താണ് രാഹുൽ ഗാന്ധി ഇന്നലെ ജയ്പൂരിൽ പ്രസംഗിച്ചത്. സംഘപരിവാർ എന്ന് പറയുന്ന ഹിന്ദു തീവ്രവാദികളിൽ നിന്ന് ഇന്ത്യയെ മോചിക്കാനാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. പിന്നെ ഹിന്ദു എന്ന പദം ഒരു സംസ്കാരമാണ് മതമല്ല. RSS അല്ലാത്ത എല്ലാവരും ഉണ്ട്. അതിൽ മുസ്ലീം ഉണ്ട്, ക്രിസ്ത്യനുണ്ട്, ജൈന ബുദ്ധ സിക്ക് പാരമ്പര്യമുണ്ട്. വന്നു ചേർന്നതായ എല്ലാ സംസ്ക്കാരമുണ്ട്, പങ്കുവെച്ച ആശയങ്ങൾ ഉണ്ട്. അതാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ച ഹിന്ദു.

Read more

അവിടെയാണ് കേരളത്തിൽ വർഗീയത ഉണ്ടാക്കാൻ നെറികെട്ട പ്രചാര വേലയുമായി താങ്കളും താങ്കളുടെ പ്രസ്ഥാനവും വരുന്നത്. പിന്നെ സങ്കികൾ വെല്ലു വിളിച്ചപ്പോൾ ജില്ലകൾ നോക്കി പന്നി ഫെസ്റ്റും ബീഫ് ഫെസ്റ്റും നടത്തിയ ടീംസ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും RSS വിരുദ്ധത പഠിപ്പിക്കണ്ട.