വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് പി വി അൻവർ സ്വീകരിച്ചതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവർ നീങ്ങുന്നതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.
അൻവറിൻറെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്ത് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുകയാണ് പി വി അൻവർ ചെയ്യുന്നത്. ഒരിക്കലും അൻവറിന് സിക്സ് അടിക്കാൻ കഴിയില്ല, നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകുമെന്നും എ വിജയരാഘവൻ പറഞ്ഞു.
പ്രതീക്ഷ എല്ലാവർക്കും ഉണ്ട്, അൻവർ വന്നാലേ കോൺഗ്രസ് തോൽക്കു എന്ന് കൂട്ടണ്ട. അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചു എന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.