അഴുകി അളിഞ്ഞു; പുഴുവരിച്ചു; മനം പുരട്ടുന്ന ദുര്‍ഗന്ധം; എറണാകുളത്ത് രണ്ടു കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടിച്ചു

എറണാകുളത്ത് രണ്ടു കണ്ടെയ്‌നര്‍ അഴുകിയ മത്സ്യം പിടിച്ചു. മരടില്‍ നിന്നാണ് മത്സ്യങ്ങള്‍ പിടികൂടിയിരിക്കുന്നത്. നഗരസഭയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചിയിലേക്ക് എത്തിച്ചതായിരുന്നു മത്സ്യങ്ങള്‍.

Read more

ലോറിയില്‍ രണ്ടു ദിവസമായി ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ തന്നെ മീന്‍ അഴുകി, ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചിരുന്നു. ഈ പഴകിയ മത്സ്യം ഏറണാകുളത്തിന്റെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്തുവെന്നാന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് കിലോമത്സ്യമാണ് മരട് നഗരസഭയുടെ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിരിക്കുന്നത്.