കേരളത്തിലെ കലാലയങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ മുന്നേറ്റം. വിവിധ യൂണിവേഴ്‌സിറ്റികളുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ വന്‍ വിജയമാണ് എസ്എഫ്‌ഐ നേടിയത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 65 കോളേജ് യൂണിയനുകളില്‍ 45 എണ്ണത്തിലും എസ്എഫ്‌ഐ ഐതിഹാസിക വിജയം നേടി. അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രങ്ങളിലും എസ്എഫ്‌ഐ സമ്പൂര്‍ണ വിജയം നേടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ തിരഞ്ഞെടുപ്പു നടന്ന 171 കോളജുകളില്‍ 102ലും എസ്എഫ്‌ഐ വിജയിച്ചു. ഇതില്‍ 29 കോളേജ് യൂണിയനുകളിലും എസ്എഫ്‌ഐക്ക് എതിരുണ്ടായിരുന്നില്ല.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ 129 കോളേജുകളില്‍ 104-ലും എസ്എഫ്‌ഐയാണ് വിജയിച്ചത്. ഇതില്‍ 62 കോളേജുകളില്‍ എസ്എഫ്‌ഐക്ക് എതിരില്ലായിരുന്നു.
കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള 77 കാമ്പസുകളില്‍ 64ലും എസ്എഫ്‌ഐയാണ് വിജയിച്ചത്.
Read more
നേരത്തെ, പോളിടെക്നിക് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും, സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വന്‍ വിജയം നേടിയിരുന്നു.