'ശശി ആഭാസന്‍, അയാള്‍ പറയുന്നതു കേട്ട് കാപ്പ ചുമത്തുന്ന പൊലീസ് കരുതി ഇരുന്നോളൂ'; മുന്നറിയിപ്പുമായി റിജില്‍ മാക്കുറ്റി

മുഖ്യന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ആഭാസനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുളള പൊലീസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശശി പറയുന്നത് കേട്ട് കാപ്പ ചുമത്തുന്ന പൊലീസ് കരുതി ഇരുന്നോളൂ എന്നും പൊലീസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ കാള്‍ടെക്‌സില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് കണ്ണൂര്‍ കളക്ടറേറ്റ് പടിക്കല്‍ നിലയുറപ്പിച്ചത്.

Read more

ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ തയ്യാറാകാതെ, പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി.