'സോളാര്‍' വീണ്ടും കത്തുന്നു; സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു; പാപ്പരത്തമെന്ന് കോണ്‍ഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ്, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ എത്തിയ സംരഭകയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ക്രൈം ബ്രാഞ്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read more

ഹൈബി ഈഡന്റെ പേര് എറണാകുളം മണ്ഡലത്തിലും ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ അടൂര്‍ പ്രകാശിനെയും ആലത്തൂരില്‍ അനില്‍കുമാറിനെയും പരിഗണിക്കുമ്പോള്‍ കേസ് എടുത്തതിന് പിന്നില്‍ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മൂവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ക്രൈം ബ്രാഞ്ച് എറണാകുളം പ്രത്യേക കോടതിയില്‍ നല്‍കി.