സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലന്ന് സര്‍ക്കാര്‍. എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തിരുമാനം. സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

എറണാകുളം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകള്‍ തുടരും. പതിനൊന്ന് ജില്ലകളിലെ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസുകളിലെ 18 തസ്തികകളും തുടരാന്‍ ഉത്തരവ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് തസ്തികകള്‍ സൃഷ്ടിച്ചത്. 2022 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയോടെ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാക്കാര്‍ ഉപേക്ഷിച്ചുവെന്ന പ്രചാരണമണ്ടായിരുന്നെങ്കിലും പദ്ധതി എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Read more

നിര്‍ത്തി വച്ച സര്‍വ്വെ നടപടികള്‍ മെയ് പകുതിയോടെ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികളുടെ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.