കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍, പ്രഖ്യാപനം 24 ന് മോദി എത്തുമ്പോള്‍, റോഡ് ഷോ കൊച്ചിയില്‍

കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകള്‍. ഏപ്രില്‍ 24 നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇതിന്റെ പ്രഖ്യാപനം നടത്തുക. യുവം പരിപാടി ഉദ്്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

അന്നേ ദിവസം പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും കൊച്ചിയില്‍ നടക്കും. കേരളത്തിലെ മോദിയുടെ ആദ്യത്തെ റോഡ് ഷോയാണിത്. കൊച്ചി നേവല്‍ ബെയ്‌സ് മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മണിക്കൂറില്‍ 75,90,100 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓടുക. വന്ദേഭാരതിന്റെ അറ്റകൂറ്റപ്പണികള്‍ക്കായുള്ള സൗകര്യങ്ങള്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ പൂര്‍ത്തിയായി. ഇതിനായി രണ്ട് പിറ്റ് ലൈനുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്.കോട്ടയം വഴിയായിരിക്കും ട്രെയിനുകള്‍ ഓടുക.നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകള്‍.

Read more

. യാത്രക്കാരുടെ വര്‍ദ്ധന അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും. രാജ്യത്തെ വിവിധ റൂട്ടുകളില്‍ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണ്.