ബ്രഹ്‌മപുരം തീപിടുത്തം: മനുഷ്യരുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് ഉടന്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.ഡി സതീശന്റെ കത്ത്

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയതിന് പിന്നാലെ മനുഷ്യരുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നിവയുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്സിന്റെ അളവ് പരിശോധിക്കണം.

വിഷപ്പുകയുടെ കാഠിന്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഗ്യാസ് മാസക് (ഫെയിസ് മാസ്‌ക് അല്ല) നല്‍കണം. കൂടാതെ വേനല്‍ മഴ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതലെന്നോണം മഴയ്ക്ക് മുമ്പും അതിന് ശേഷവും ജലാശയങ്ങളിലെ ജലത്തിന്റെ ഡയോക്സിന്റെ അളവ് പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തില്‍ ആവശ്യപ്പെട്ടു.

ഡയോക്സിന്‍ ബാധിച്ച പ്രദേശങ്ങളില്‍ ഡോക്ടര്‍മാരെ നിയോഗിച്ച് ജനങ്ങളുടെ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പരിശോധിച്ചിട്ട് വലിയ പ്രയോജനമില്ലെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കാരണം ശ്വാസകോശ രോഗങ്ങള്‍ പല രീതിയില്‍ ഉണ്ടാകാം. അതിനാല്‍ അടിയന്തരമായി ചെയ്യേണ്ടത് ബ്രഹ്‌മപുരം മാലിന്യം കത്തിയതുമൂലം മനുഷ്യരുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കുകയാണ്.

താഴെ പറയുന്നവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ സമിതിയെ നിയമിക്കാനും പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.

Read more

1. Environment Scientist
2. Chemical Expert from Indian Institute of Chemical Technology(CSIR), Hyderabad
3. Food Scientist from CFTRI, Mysore
4. Haematologist from Govt. Medical College
5. Endocrinologist from Govt. Medical College
6. Pulmonologist from Govt. Medical College
7. Water Analyst from Govt. Analytical Lab
8. Pollution Control Board notified Enviornmental Scientist
9. National Institute of Technology
10. Expert from National Institute For Interdisciplinary Science
and Technology (NIIST), Pappanamcode, Thiruvananthapuram