കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. വാളയാർ സ്വദേശി വിജയനാണ് ഇന്ന് പുലർച്ചെ ആക്രമണത്തിന് ഇരയായത്. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെയിൽ വിജയൻ മുന്നിൽ പെടുകയും കാട്ടാന അക്രമിക്കുകയുമായിരുന്നു.
വിജയന്‍റെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിജയനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more
അതെ സമയം വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. കൂടു വെച്ചോ, മയക്ക് വെടി ഉപയോഗിച്ചോ പിടിക്കാൻ ശ്രമിച്ചില്ലെങ്കിൽ വെടിവെച്ച് കൊള്ളാമെന്നാണ് ഉത്തരവ്.