പ്ലസ് വണ്‍ പ്രവേശനത്തിന് ഈമാസം 25 വരെ അപേക്ഷിക്കാം; തിയതി നീട്ടി ഹൈക്കോടതി

പ്ലസ് വണ്‍ പ്രവേശനത്തിന് ഈമാസം 25 തിങ്കളാഴ്ച വരെ അപേക്ഷിക്കാം. ഹൈക്കോടതിയാണ് സമയപരിധി നീട്ടിക്കൊണ്ട് ഉത്തരവായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ഹരജിയിലാണ് കോടതി നടപടി. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും.

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്താംക്ലാസ് ഫലം ഒന്നര മാസം മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിരുന്നതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴും സിബിഎസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നില്ല.