മധ്യപ്രദേശിൽ 15 വയസ്സുകാരിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തു; രണ്ട് പേർക്കെതിരെ കേസെടുത്ത് പോലീസ്

മധ്യപ്രദേശിലെ ടിക്കംഗഢിൽ 15 വയസ്സുള്ള പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും പരാതിപ്പെട്ടാൽ അവളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് രണ്ട് പേർക്കെതിരെ ശനിയാഴ്ച കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പരാതി പ്രകാരം ഒരു വർഷം മുമ്പ് ഹവേലി റോഡിലെ ഒരു ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് കോട്‌വാലി പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനായ പങ്കജ് ശർമ്മ പിടിഐയോട് പറഞ്ഞു.

“20-22 വയസ്സ് പ്രായമുള്ള പ്രതികളായ രോഹിത് സാഹുവും വിശാൽ സാഹുവും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടി ഇന്ന് തന്റെ കുടുംബത്തെ വിവരം അറിയിച്ചു. തുടർന്ന് ഇരുവർക്കുമെതിരെ ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) എന്നീ നിയമപ്രകാരവും കേസെടുത്തു.” പങ്കജ് ശർമ്മ പറഞ്ഞു.