വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് എഡിജിപി മനോജ് എബ്രഹാം. മാനന്തവാടി ഡിവൈഎസ്‍പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സമഗ്രയമായ അന്വേഷണം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും,റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
അന്വേഷണം തുടങ്ങുന്നതേയുള്ളൂ. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഗാന്ധി പ്രതിമ തകർന്നതുൾപ്പെടെയുള്ളത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും, എല്ലാ കാര്യങ്ങളും പരിശോധിക്കും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംബന്ധമായി രണ്ട് ദിവസം വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിര്‍ച്ചേത്തു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെത്തി പോലീസ് വിശദമായ മഹസർ തയ്യാറാക്കി.
Read more
കമ്പളക്കാട് സി.ഐ. സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചത്. ഓഫീസ് ജീവനക്കാരിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തുത്തിട്ടുണ്ട്.