അയോദ്ധ്യ: മദ്ധ്യസ്ഥസമിതിയ്ക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി നല്‍കി സുപ്രീം കോടതി

അയോദ്ധ്യ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ചുമതലയുള്ള മദ്ധ്യസ്ഥ സമിതിയ്ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി. ഓഗസ്റ്റ് പതിനഞ്ച് വരെയാണ് സമിതിയ്ക്ക് സമയപരിധി നീട്ടി നല്‍കിയത്.

തര്‍ക്കപരിഹാര സമിതി ഏതു വരെ മുന്നോട്ട് പോയി എന്നുള്ള കാര്യം വെളിപ്പെടുത്തുന്നില്ലെന്നും അത് പൂര്‍ണമായും രഹസ്യസ്വഭാവമുള്ളതാണെന്നും കേസ് പരിഗണക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന മദ്ധ്യസ്ഥസമിതിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് എഫ് എം ഖാലിഫുള്ള ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാകുന്ന പക്ഷം തങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ തരത്തിലുമുള്ള പിന്തുണയുണ്ടാകുമെന്ന് മുസ്ലിം കക്ഷികളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ കോതിയെ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കറാണ് മറ്റൊരംഗം. കൂടാതെ മദ്ധ്യസ്ഥ മേഖലയിലെ പ്രസിദ്ധനായ് അഭിഭാഷകന്‍ ശ്രീരാം പാഞ്ചുവും സമിതിയലുണ്ട്.