'കസേര സംരക്ഷണ ബജറ്റ്, കോൺഗ്രസിന്‍റെ പ്രകടനപത്രികയുടെ കോപ്പി'; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ‘കസേര സംരക്ഷണ ബജറ്റ്’ എന്നാണ് രാഹുൽ കേന്ദ്ര ബജറ്റിനെ വിശേഷിപ്പിച്ചത്. കോൺഗ്രസിന്‍റെ പ്രകടന പത്രികയുടെയും പഴയ ബജറ്റിന്റെയും കോപ്പിയടിയാണ് ഈ ബജറ്റെന്നും രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണ്. സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റാണ്. സർക്കാരിന് തക‍ർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Read more