കേന്ദ്ര ഏജൻസികൾക്കെതിരായ നിലപാട്; ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ

കേന്ദ്ര ഏജൻസികൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേൺഗ്രസ് ദേശീയ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി സംസ്ഥാന ഘടകങ്ങൾ. ഡല്‍ഹി, പഞ്ചാബ്, ബംഗാള്‍ ഘടകങ്ങളാണ് ഈ വിഷയത്തിൽ ശക്തമായ എതിര്‍പ്പ് അറിയിച്ചത്. ഔദ്യോഗികമായല്ലെങ്കിലും കേരള ഘടകവും ദേശീയ തലത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

കേരളത്തിലെ ഇ.ഡി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് പ്രതികൂല പ്രസ്താവനങ്ങള്‍ ഉണ്ടാകരുതെന്നാണ് കേരള ഘടകവും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം മണത്തു കഴിഞ്ഞു എന്ന പ്രചാരണം ശക്തമാക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. ഇന്ത്യ സഖ്യം ഒറ്റക്കെട്ടാണെന്ന് ജനങ്ങൾക്ക് മുൻപിൽ തെളിയിക്കേണ്ടതുണ്ട്.

ഇതിനായി കേന്ദ്ര എജസികള്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിയ്ക്കുന്ന നടപടികളെ ശക്തമായി എതിര്‍ക്കാന്‍ ഇതിനായി കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വം താത്പര്യപ്പെടുന്നു. ഇതിന്റെ ഭാഗമായ് ആം ആദ്മി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളുടെ നേതാകള്‍ക്ക് എതിരായ വിഷയത്തിലും കോണ്‍ഗ്രസ് ദേശീയ നേത്യത്വം ഇന്ത്യ കൂട്ടായ്മയുടെ പൊതുസമീപനത്തെ ആണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.

Read more

എന്നാൽ കോൺഗ്രസിലെ ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഘടകങ്ങള്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. നേരത്തെ ഉയർത്തിയ ആരോപണങ്ങള്‍ എല്ലാം വിഴുങ്ങി ആം ആദ്മി പാര്‍ട്ടിയൊട് പൊറുക്കാന്‍ തങ്ങള്‍ക്ക് സാധിയ്ക്കില്ലെന്നാണ് നിലപാട്. പശ്ചിമ ബംഗാള്‍ ഘടകവും ഇതേ സമീപനം ആവര്‍ത്തിക്കുന്നു. കേരളത്തിലെ ഇഡി നീക്കങ്ങളിലെ പ്രതികരണ വിഷയത്തിലും കോണ്‍ഗ്രസ് ദേശിയ നേതൃത്വം ആശയ വ്യക്തത വരുത്തിയിട്ടില്ല.