ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതിയ വില 1060 രൂപയായി.
രണ്ടുമാസത്തിനിടെ പാചകവാതകത്തിന്റെ വില ഇത് മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് മാസത്തില്‍ രണ്ട് തവണ ഗാര്‍ഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മെയ് ഏഴിന് 50 രൂപ കൂടി. പിന്നാലെ മേയ് 19നും വര്‍ദ്ധിച്ചു. അതേസമയം വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 8.50 രൂപയാണ് കുറഞ്ഞത്. പുതിയ വില 2027 രൂപയാണ്.
നേരത്തെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂണ്‍ ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 135 രൂപ കുറച്ചിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലും വിലക്കുറവ് നിലവില്‍ വന്നിട്ടുണ്ട്. മുംബൈയില്‍ 187 രൂപയും കൊല്‍ക്കത്തയില്‍ 182 രൂപയും കുറവുണ്ട്.
Read more
പാചക വാതക വിലയില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തോളമായി വര്‍ദ്ധനയോ കുറവോ വരുത്തിയിട്ടില്ല.