അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ സന്നദ്ധനായി രാഹുല്‍; പിന്തിരിപ്പിച്ച് സോണിയയും മുതിര്‍ന്ന നേതാക്കളും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധനായെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ രാജിയില്‍ നിന്ന് രാഹുലിനെ സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പിന്തിരിപ്പിച്ചെന്നാണ് വിവരം. രാവിലെ പ്രിയങ്ക ഗാന്ധിയും ഉച്ചയോടെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് നേട്ടം കൈവരിച്ചത്. യുപിഎ മൂന്നക്കം കടന്നതുമില്ല. 345 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ 86 സീറ്റില്‍ മാത്രമാണ് യുപിഎ ലീഡ് ചെയ്യുന്നത്. വയനാട്ടില്‍ നാലു ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചത്.

Read more

അമേഠിയില്‍ തന്നെ തോല്‍പ്പിച്ച സ്മൃതി ഇറാനിയേയും രാഹുല്‍ അഭിനന്ദിച്ചു. സ്മൃതി ജിയുടെ വിജയത്തെ ബഹുമാനിക്കുന്നു. അമേഠിയുടെ പ്രിയം അവര്‍ക്കു നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.