എക്‌സിറ്റ് പോള്‍ ഫലം; യു.പി ബി.ജെ.പിക്ക് , ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം, പഞ്ചാബ് എ.എ.പിയ്ക്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ഉത്തര്‍ പ്രദേശ് ബിജെപി തന്നെ ഭരിക്കുമെന്നാണ് സൂചന. ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയും കോണ്‍ഗ്രസ്സും ഒപ്പത്തിനൊപ്പം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നുമാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്.

ഉത്തരാഖണ്ഡില്‍ ബിജെപി

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൌ സര്‍വേ. നിലവില്‍ അധികാരത്തിലുള്ള ബിജെപി 37 സീറ്റുകള്‍ നേടി നിലനിര്‍ത്തുമെന്നാണ് പ്രവചനം.

ടൈംസ് നൌ

കോണ്‍ഗ്രസ് – 31
ആം ആദ്മി പാര്‍ട്ടി – 1
മറ്റുള്ളവര്‍ -1

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന്ന്യൂസ് എക്സുംഎ.ബി.പിയും

ന്യൂസ് എക്സ്-

കോണ്‍ഗ്രസ് (33-35),

ബിജെപി (31-33),

എഎപി (0-3)

എ.ബി.പി –

കോണ്‍ഗ്രസ് 32-38,

ബി.ജെ.പി 26-32

പഞ്ചാബില്‍ ആം ആദ്മി തന്നെയെന്ന് അഞ്ച് എക്സിറ്റ് പോളുകള്‍

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഞ്ച് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ഇന്ത്യ ടുഡെ-

ആം ആദ്മി 76 – 90
കോണ്‍ഗ്രസ് 19 – 31
ബിജെപി 1 – 4
ശിരോമണി അകാലിദള്‍ 1 – 4
മറ്റുള്ളവര്‍ 0 – 2

റിപ്പബ്ളിക് ടിവി-

എഎപി- 62-70,

കോണ്‍ഗ്രസ് 23-31,

ടൈംസ് നൗ –

എഎപി 70, കോണ്‍ഗ്രസ് 22,

എസ്.എ.ഡി-19,

ബി.ജെ.പി 5,

മറ്റുളളവര്‍ 1

ന്യൂസ് 24-

എഎപി 89-111,

കോണ്‍ഗ്രസ് 3-17,

എസ്എഡി 1-11,

മറ്റുളളവര്‍ 0-2

എബിപി –

എഎപി 51-61,

കോണ്‍ഗ്രസ് 22-28,

എസ്എഡി 20-26,

മറ്റുളളവര്‍ 8-14

ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെയെന്ന്മൂന്ന്എക്സിറ്റ് പോളുകള്‍

ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മൂന്ന്എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കുമെങ്കിലും അധികാരത്തിലെത്തില്ലെന്നാണ് സര്‍വേ ഫലം. സീറ്റ് നിലകളിലെ പ്രവചനം ഇങ്ങനെ.

ബിജെപി – 240
എസ്.പി – 140
ബിഎസ്പി – 17
കോണ്‍ഗ്രസ് – 4

ന്യൂസ് എക്സ്-

ബി.ജെ.പി 211-225,

എസ്.പി-146-160,

കോണ്‍ഗ്രസ് 4-6,

ബി.എസ്.പി 14-24

ടൈംസ് നൗ-

ബിജെപി 235,

എസ്.പി-152,

ബി.എസ്.പി-14,

കോണ്‍ഗ്രസ്-9,

മറ്റുളളവര്‍ -4

ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

ടൈംസ് നൌ – വീറ്റോ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിന് ബിജെപിയെ അപേക്ഷിച്ച് നേരിയ മുന്‍തൂക്കമുണ്ട്.

ബിജെപി – 14
കോണ്‍ഗ്രസ് – 16
ആം ആദ്മി പാര്‍ട്ടി – 4

റിപ്പബ്‌ളിക്-

കോണ്‍ഗ്രസ് 13-17,

ബിജെപി 13-17,

എ.എ.പി-2-6,

മറ്റുളളവര്‍ 0-4

മണിപ്പൂര്‍ ബിജെപി നിലനിര്‍ത്തും

27 മുതല്‍ 31 വരെ സീറ്റുകള്‍ നേടി മണിപ്പൂര്‍ ബിജെപി തന്നെ നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് 21 സീറ്റുകളാണുള്ളതെങ്കിലും മറ്റ് കക്ഷികളുമായി ചേര്‍ന്ന് അധികാരത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസിന് 28 സീറ്റുകളുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്തിനായില്ല. ഇത്തവണ ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

എക്സിറ്റ് പോള്‍ സര്‍വേ പ്രകാരം
ബിജെപി 27 – 31
കോണ്‍ഗ്രസ് 11 – 17
എന്‍പിപി 6 – 10

ഇന്ത്യ ടുഡേ-

ബി.ജെ.പി 33-43

Read more

കോണ്‍ഗ്രസ് 4-8