കൗമാരക്കാരിലും ഹൃദയാഘാതം പതിവാകുന്നു; സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത് 14കാരന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് 14കാരന് ദാരുണാന്ത്യം. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടയിലാണ് കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലാണ് സംഭവം നടന്നത്. അലിഗഢ് ജില്ലയില സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന 14കാരനാണ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

രാജ്യത്ത് ഹൃദയാഘാതം പ്രായഭേദമന്യേ ഉണ്ടാകുന്നുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൗമാരക്കാരില്‍ ഉള്‍പ്പെടെ ഹൃദയാഘാതം സംഭവിക്കുന്നുവെന്നത് അതീവ ഗൗരകരമാണ്. നേരത്തെ ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

സ്‌കൂളിലെ പരിശീനത്തിനിടെ രണ്ട് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ മോഹിത് ചൗദരി മൂന്നാം റൗണ്ട് ആരംഭിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഓഗസ്റ്റില്‍ ഒരു റോഡ് അപകടത്തില്‍ മരിച്ചിരുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തില്‍ നിരവധി യുവാക്കളിലും കൗമാരക്കാരിലും ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജീവിത ശൈലിയും ആഹാരക്രമവും ഉള്‍പ്പെടെ ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്.