മണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കാനാവാതെ സൈന്യവും പൊലീസും; ഡല്‍ഹിയില്‍ പ്രതിഷേധം

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി സൈന്യവും പൊലീസും. കലാപം പൊട്ടി പുറപ്പെട്ട ചുരചന്ദ്പൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ സൈന്യത്തിനോ പൊലീസിനോ ഇതുവരെ സാധിച്ചിട്ടില്ല.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രധാന മന്ത്രി മണിപ്പൂരിലെ വിഷയങ്ങളില്‍ ഇടപെടുന്നതിന് പകരം തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ വോട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സംസ്ഥാന തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പടെ എട്ട് ജില്ലകളില്‍ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. എന്നാല്‍ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗോത്ര വിഭാഗമായ കുകി ആണെന്നാണ് മെയ്തി വിഭാഗം ആരോപിക്കുന്നത്.

Read more

സംസ്ഥാനത്തിന് പുറത്ത് നിന്നും ആയുധങ്ങള്‍ മണിപ്പൂരിലേക്ക് എത്തുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണാമെന്ന് ആവശ്യപ്പെട്ട് മെയ്തി വിഭാഗം യുവാക്കള്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചു.