തോല്‍വിയുടെ കാരണം വിലയിരുത്താന്‍ ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് .യോഗം റദ്ദാക്കിയതെന്നാണ് നേതാക്കന്‍മാരുടെ വിശദീകരണം.
കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണ് ലോക്സഭയിലുള്ളത്. എന്നാല്‍ ലോക്സഭാ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. ലോക്സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ നാളെ യോഗം ചേരുന്നുണ്ട്.
Read more
ഇതിനിടെ ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ലയിക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാകുന്നു. രാഹുല്‍ ഗാന്ധി രണ്ട് ദിവസങ്ങളിലായി ശരദ് പവാറുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നത് ലയനസാധ്യതയെ കുറിച്ചുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.