രാമക്ഷേത്രം നിര്‍മ്മിക്കാത്ത പക്ഷം അയോധ്യയിലും സിറിയയിലെ പോലെ ചോരപ്പുഴ ഒഴുകുമെന്ന് പറഞ്ഞ ശ്രീ ശ്രീ രവിശങ്കറിനെ മദ്ധ്യസ്ഥനാക്കിയതില്‍ മുസ്ലിം സംഘടനകള്‍ക്ക് എതിര്‍പ്പ്

ബാബരി മസ്ജിദ് കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ശ്രീ ശ്രീ രവിശങ്കര്‍ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി ഇടം നേടിയ സംഭവം ചര്‍ച്ചയാകുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാത്ത പക്ഷം രാജ്യത്തെ ഭൂരിപക്ഷ ജനത രംഗത്തു വരും. ഇവിടെയും സിറിയയിലെ പോലെ ചോരപ്പുഴയൊഴുകുമെന്നായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞ വര്‍ഷം പ്രസ്താവന നടത്തിയിരുന്നത്. ഇത് രാമജന്മ ഭൂമിയെന്ന നിലയില്‍ ഹിന്ദുക്കള്‍ക്ക് വൈകാരിക പ്രശ്‌നമാണിത്.

മുസ്ലിങ്ങളെ സംബന്ധിച്ച് ഇത് വലിയ പ്രാധാന്യമുള്ള പ്രദേശമല്ല. ഇവിടെ നമസ്‌കരിക്കുന്നത് ശരിയല്ല. ഇവിടെ പള്ളി നിര്‍മ്മിക്കുന്നതു കൊണ്ട് അതിന്റെ ഉദ്ദേശ്യം നടക്കില്ല. ഇതിനാല്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് സമ്മാനിക്കുകയാണ് വേണ്ടത് എന്നായിരുന്നു രവി ശങ്കറുടെ പ്രസ്താവന.

Read more

നേരത്തെ മുസ്ലിം നേതാക്കള്‍ക്ക് പണം കൊടുത്ത് രവി ശങ്കര്‍ ബാബരി ഭൂമി കേസ് ഒത്തുതീര്‍ക്കുന്നതിന് ശ്രമിച്ചിരുന്നു. പിന്നീട് ഇത് ഒളി ക്യാമറയില്‍ വന്നതോടെയാണ് രവി ശങ്കര്‍ ഈ നീക്കം അവസാനിപ്പിച്ചത് . മധ്യസ്ഥ നീക്കത്തിന് സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്നത് മുസ്ലിം സംഘടനകള്‍ സ്വാഗതം ചെയ്തു. പക്ഷേ വിഷയത്തില്‍ രവി ശങ്കറിനെ മധ്യസ്ഥനാക്കിയ സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.