മൈസൂരിൽ വിദ്യാർത്ഥിനി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരപീഡനം, മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി

മൈസൂരിൽ എംബിഎ വിദ്യാർത്ഥിനി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരപീഡനം. ആറം​ഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയിൽ കല്ലു കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഉത്തരേന്ത്യൻ സ്വദേശിനിയെ 2 മണിക്കൂറോളമാണ് മദ്യലഹരിയിൽ പ്രതികൾ ആക്രമിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതികൾ രണ്ടു മണിക്കൂറോളമാണ് പെൺകുട്ടിയെ ആക്രമിച്ചത്.  ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു. നാട്ടുകാരിൽ ചിലർ ഇരുവരെയും കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read more

ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹിൽസിനു സമീപം  ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.