ആദായ നികുതി റെയ്ഡുകള്‍ പൂര്‍ണമായും രാഷ്ട്രീയ വിമുക്തമാവണം, റെയ്ഡിന് മുമ്പ് അറിയിക്കുകയും വേണം; പ്രതിപക്ഷ കേന്ദ്രങ്ങള്‍ മാത്രം പരിശോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരിപാടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പിന്റെ പേരില്‍ തന്നിഷ്ടപ്രകാരം എവിടേയും ആദായനികുതി റെയ്ഡ് നടത്തുന്നതിനെതിരെ കേന്ദ്രത്തിന് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ കമ്മീഷന്‍. തിരഞ്ഞെടുപ്പിനെ മറയാക്കി രാജ്യാത്താകമാനം പ്രതിപക്ഷ കക്ഷിനേതാക്കളേയും അവരുടെ സ്ഥാപനങ്ങളേയും അര്‍ധരാത്രിയിലും മറ്റും റെയ്ഡ്  നടത്തി കുടുക്കുന്ന ആദായനികുതി വകുപ്പിന്റെ നടപടിയില്‍ രാജ്യവ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പുതിയ മാര്‍ഗ നിര്‍ദേശം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന റെയ്ഡുകള്‍ പൂര്‍ണമായും സ്വതന്ത്രമായിരിക്കണമെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള ആദായനികുതി വകുപ്പിന് കമമീഷന്‍ നിര്‍ദേശം നല്‍കി. കൂടാതെ എതു തരത്തിലുള്ള റെയ്ഡുകള്‍ക്കും മുമ്പും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റെയ്ഡുകള്‍ സ്വതന്ത്രവും വിവേചന രഹിതവും പക്ഷം പിടിക്കാത്തതുമായിരിക്കണം.
ഇതോടെ ആദായനികുതി വകുപ്പ് വ്യാപകമായി പ്രതിപക്ഷ നേതാക്കളേയും സ്ഥാപനങ്ങളേയും തിരഞ്ഞു പിടിച്ച് കുടുക്കുന്നതിന് തത്കാലം പിടി വീഴും.

കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ ഓഫീസിലും ബന്ധപ്പെട്ടവരുടെ സ്വകാര്യ സ്ഥാപനങ്ങളിലും ആര്‍ധരാത്രിയല്‍ റെയ്ഡ് നടത്തിയത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. കര്‍ണാടകയിലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും കഴിഞ്ഞ ആഴ്ച നടത്തിയെ റെയ്ഡും വിമര്‍ശനങ്ങള്‍ക്കിട നല്‍കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ കേന്ദ്രത്തിനെതിരെ പ്രക്ഷോഭം വരെ സംഘടിപ്പിച്ചിരുന്നു.

തമിഴ് നാട്ടിലും എന്‍ ഡി എ യുടെ പ്രതിപക്ഷമായ ഡി എം കെ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന ഉണ്ടായി. കേന്ദ്ര പോലീസ് സേനയെ ഉപയോഗിച്ചാണ് കഴിഞ്ഞ റെയ്ഡുകളില്‍ ആദായനികുതി വകുപ്പ് പ്രതിരോധം തീര്‍ക്കുന്നത് എന്നതും വിമര്‍ശന കാരണമായി. രാജ്യവ്യാപകമായ പ്രതിപക്ഷ കേന്ദ്രങ്ങള്‍ റെയ്ഡിന് വിധേയമാകുന്നുണ്ടെങ്കിലും ബിജെപി കേന്ദ്രങ്ങളോ പാര്‍ട്ടിയുയുടെ സഖ്യകക്ഷി നേതാക്കളോ റെയ്ഡില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണ്.