എക്‌സിറ്റ് പോളുകള്‍ ക്രമീകരിച്ചത് ജൂണ്‍ നാലിന് എക്‌സിറ്റ് ആകാന്‍ പോകുന്ന വ്യക്തി; ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ്

ലോകസഭയിലേക്ക് ബിജെപിയുടെ വന്‍വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്. ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകള്‍ നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി. എക്‌സിറ്റ് പോളുകള്‍ ക്രമീകരിച്ചത് ജൂണ്‍ 4-ന് എക്‌സിറ്റ് ആകാന്‍ പോകുന്ന വ്യക്തിയാണെന്ന് അദേഹം പരിഹസിച്ചു. ഇതെല്ലാം മനശാസ്ത്രപരമായ കളികളാണ്. യഥാര്‍ത്ഥ ഫലങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്ക് മൂന്ന് ദിവസംകൂടി സ്വയം സംതൃപ്തനായി തുടരാമെന്നും ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.

കര്‍ണാടകയില്‍ ബിജെപിക്ക് മുന്‍തൂക്കം കിട്ടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി തള്ളി ഉപമുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റ്‌റുമായ ഡി കെ ശിവകുമാര്‍ രംഗത്തെത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടക്ക സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നും മുന്‍കാല ചരിത്രങ്ങള്‍ അങ്ങനെ ആണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മോദിക്ക് മൂന്നാമൂഴമെന്ന് സര്‍വേകള്‍. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും.

എന്‍ഡിഎ 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതല്‍ 4 സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു. അണ്ണാ ഡിഎംകെയ്ക്ക് പരമാവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ ഹാസന്‍ മണ്ഡലത്തില്‍ ജയിക്കുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. അതേസമയം കര്‍ണാടകയില്‍ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലം.

ലോക്സഭാ സീറ്റുകളുമായി ബിജെപി തമിഴ്നാട്ടില്‍ ലോക്സഭയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടില്‍ സീറ്റ് വരെയും എന്‍ഡിഎയ്ക്ക് മുതല്‍ സീറ്റ് വരെയും ലഭിക്കും. യ്ക്ക് സീറ്റ് ലഭിക്കും. മറ്റുളളവര്‍ക്ക് ഒരു സീറ്റും ലഭിക്കില്ലെന്നുമാണ് പ്രവചനം.