രാജ്യദ്രോഹ കുറ്റം ചുമത്തിയ ജെ.എൻ.യു ചരിത്രവിഭാഗം ഗവേഷണ വിദ്യാർത്ഥി ഷര്‍ജീല്‍ ഇമാം ഡൽഹി പൊലീസിന് മുമ്പാകെ കീഴടങ്ങി. ഷര്‍ജീല്‍ ഇമാമിനെതിരെ എസ് 160 സിആർപിസി പ്രകാരമുള്ള നോട്ടീസ് 27.01.2020 ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നൽകി. 28.01.2020 ന് ഉച്ചകഴിഞ്ഞ് 3 ന് ഷര്‍ജീല്‍ ഇമാം ഡൽഹി പൊലീസിന് കീഴടങ്ങി. അദ്ദേഹത്തെ ഡൽഹി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കും. നിയമ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട് എന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഷർജീലിന്റെ അഭിഭാഷകർ പ്രസ്താവനയിൽ പറഞ്ഞു.
Read more
ഷാഹിന്‍ ബാഗ് പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 16- ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.