വിവാഹേതര ബന്ധത്തിന് തടസ്സം; അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

വിവാഹേതര ബന്ധത്തിന് തടസ്സം നിന്നതിനെ തുടര്‍ന്ന് അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു. രാജസ്ഥാനിലെ ജുംജുനു ജില്ലയിലാണ് സംഭവം.

ഭര്‍ത്താവിന്റെ അസാന്നിദ്ധ്യത്തില്‍  മരുമകള്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭര്‍തൃമാതാവ്, യുവതിയെ ചോദ്യം ചെയ്തു. ഇതോടെ യുവതി ജയ്പൂര്‍ സ്വദേശിയായ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലായി. തുടര്‍ന്ന് യുവതി, കാമുകന്റെ സഹായത്തോടെ ഭര്‍തൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read more

ഭര്‍തൃമാതാവിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദ്യം സംശയം തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് സംശയം തോന്നുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയ്ക്കും കാമുകനും അമ്മായിയമ്മയുടെ മരണത്തില്‍ പങ്കുള്ളതായി കണ്ടെത്തി . ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .