ഹരിയാനയിൽ ട്വിസ്റ്റ്; ആദ്യമായി ലീഡ് ഉയർത്തി ബിജെപി, കോൺഗ്രസ് പിന്നിലേക്ക്, ഇഞ്ചോടിഞ്ച് പോരാട്ടം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മറിയുകയാണ്. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ആദ്യമായി കോൺഗ്രസിന്റെ ലീഡ് പിന്നിലായി. ലീഡ് നിലയിൽ വൻ മുന്നേറ്റം നടത്തിയ കോൺഗ്രസ് ഇപ്പോൾ ബിജെപിയേക്കാൾ ആറ് സീറ്റുകൾക്ക് പിന്നിലാണ്. ബിജെപി 45, കോൺഗ്രസ് 38.