മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് നദിയില്‍ മുക്കി കൊന്നു

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മന്ത്രവാദിക്ക്് വഴങ്ങികൊടുക്കാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് നദിയില്‍ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മാന്‍പാല്‍, സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാന്‍പാല്‍ ഭാര്യയെ നദിയില്‍ മുക്കിക്കൊല്ലുന്നത് ഇവരുടെ മകന്‍ കണ്ടുവെങ്കിലും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപെടുത്തി മകനെ ഇയാള്‍ തുരത്തി. കൃത്യം നടത്തിയശേഷം മാന്‍പാലും കൂടെയുണ്ടായിരുന്ന മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസും നദി നീന്തിക്കടന്ന് ബദാവുന്‍ ജില്ലയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതിയുടെ സഹോദരന്‍ പരാതി നല്‍കുകകയായിരുന്നു.

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുകയാണെന്ന് യുവതി ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച്ച സഹോദരിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിച്ചതായാണ് മനസ്സിലാക്കാനായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Read more

ഇ്ക്കാര്യത്തെ കുറിച്ച് സഹോദരന്‍ ഇയാളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
സഹോദരന്‍ തിരികെപ്പോയ ശേഷമാണ് ഭാര്യയെയും കൂട്ടി മാന്‍പാല്‍ വീടിന് സമീപത്തുള്ള നദിയിലെത്തിയതും കൊലപാതകം നടത്തിയതും. മന്ത്രവാദിയെയും ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയായ മന്ത്രവാദി വന്‍തോതില്‍ ഹെറോയിന്‍ കൈവശം വച്ചതിന് കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു.