ഡൽഹി തിസ് ഹസാരി കോടതിയിലുണ്ടായ പൊലീസ്-അഭിഭാഷക സംഘർഷത്തിനിടെ വനിത പൊലീസ് ഉദ്യോഗസ്ഥയെ മർദ്ദിക്കുകയും തോക്ക് തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. സംഘർഷം തടയാനെത്തിയ നോര്‍ത്ത് ഡല്‍ഹി ഡി.സി.പി മോണിക്ക ഭരദ്വാജിനു നേരെയാണ് അഭിഭാഷകരുടെ അതിക്രമമുണ്ടായത്. ഇവരുടെ കെെവശം ഉണ്ടായ തിര നിറച്ച തോക്കും അഭിഭാഷകര്‍ തട്ടിയെടുത്തു. സംഭവത്തിൽ പരാതി നൽകിയിട്ടും അഭിഭാഷകർക്കെതിരെ കേസെടുക്കാൻ മേലുദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.
സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഡൽഹി ഹൈക്കോടതി നിർദേശിച്ചതിൻറെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ, കോടതി ബഹിഷ്കരിച്ചുള്ള അഭിഭാഷക സമരത്തിനെതിരെ സുപ്രീം കോടതി രംഗത്തു വന്നു. ഒഡിഷ ഹൈക്കോടതി അഭിഭാഷകർ ബഹിഷ്കരിച്ചുതുമായി ബന്ധപ്പെട്ട കേസിലാണ് ഡൽഹിയിലെ സമരമടക്കം ചൂണ്ടിക്കാട്ടി സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
Read more
കോടതിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നടപടി എടുക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്