വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഒരു ലക്ഷത്തിലധികം ഓൺലൈൻ ചാനലുകൾ പൂട്ടിച്ച് ചൈന. ഏപ്രിൽ ആറ് മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടേയും വാർത്താ അവതാരകരുടെയും 107,000 അക്കൗണ്ടുകളും 835000 വ്യാജ വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി സൈബർ സ്പേസ് റെഗുലേറ്റർ അറിയിച്ചു.
കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കാൻ പുതിയ നിയമവും ചൈന കൊണ്ടു വന്നേക്കും. പുതിയ നിരോധനം വരുന്നതിന് മുമ്പ് തന്നെ ചൈനീസ് സോഷ്യൽ മീഡിയയിലെ വാർത്ത പ്രചരണം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ട്വിറ്റർ,വെബിയോ പോലെയുള്ള സമൂഹമാധ്യമങ്ങളിൽ വാർത്തകൾക്ക് നൽകുന്ന ഹാഷ് ടാഗുകൾ പോലും ചൈനയുടെ സ്റ്റേറ്റ് മീഡിയ കൊടുക്കുന്ന അതേ ഹാഷ് ടാഗുകൾ തന്നെ വേണമെന്നും നിർബന്ധമുണ്ട്.
ന്യൂസ് സ്റ്റുഡിയോ ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചും പ്രൊഫഷണൽ ന്യൂസ് അവതാരകരെ അനുകരിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പൊതുജനങ്ങളെ തെിറ്റദ്ധരിപ്പിക്കുന്ന വിധത്തിൽ ആങ്കർമാരെ സൃഷ്ടിച്ച് ആധികാരിക വാർത്താമാധ്യമമായി പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയതായി സിഎസി (സൈബർ സ്പേസേ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന ) വ്യക്തമാക്കുന്നു.
Read more
അടുത്തിടെ ,ബിസിനസുകാരുടേയും സംരംഭകരുടെയും പ്രശസ്തിക്ക് കോട്ടം തട്ടുന്ന രീതിയിൽ ഇവരെ പറ്റി സാമൂഹ്യമാധ്യമങ്ങളിൽ ഇടുന്ന കമന്റുകൾ തടയാനും സിഎസി നടപടികൾ എടുത്തിരുന്നു.