മൂന്നാം സാമ്പത്തിക ശക്തിയായി വളര്‍ന്നുവരാന്‍ ശ്രമിക്കുന്ന ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടാകണമെന്ന ആഗ്രഹമാണ് കാനഡക്കുള്ളതെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മേഖലയിലെ പ്രധാന രാഷ്ട്രവുമായി സ്വരചേര്‍ച്ച ഇല്ലാതാകുന്നത് ആഗ്രഹിക്കുന്നില്ല.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോ അഭ്യര്‍ത്ഥിച്ചുവെന്ന് കാനഡയിലെ ‘ദ നാഷനല്‍ പോസ്റ്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിനാല്‍ കാനഡക്കും സഖ്യകക്ഷികള്‍ക്കും ആ രാജ്യവുമായി ബന്ധമുണ്ടാക്കേണ്ടത് പ്രധാനമാണ്. കനേഡിയന്‍ മണ്ണില്‍, ഞങ്ങളുടെ പൗരനെ ഇന്ത്യന്‍ ഏജന്റുമാര്‍ കൊലപ്പെടുത്തിയെന്ന വിഷയം ഇന്ത്യയോട് ഉന്നയിക്കുന്നതില്‍ അമേരിക്ക ഞങ്ങള്‍ക്കൊപ്പമാണ്. ഈ കാര്യം നിയമവാഴ്ചയെ മാനിക്കുന്ന എല്ലാ രാജ്യങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more
നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള കാര്യങ്ങള്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ട്രൂഡോ പറഞ്ഞുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.