ഒമാനില്‍ ഭൂചലനം; ഉണ്ടായത് വലിയ പ്രകമ്പനം

ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. സൂറില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read more

വലിയ പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റര്‍ ആഴത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാത്രി 8.51ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്.