യുഎഇയില്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗില്‍ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു

യുഎഇയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കെട്ടിടത്തില്‍ തീപടര്‍ന്നത്. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് അപകമുണ്ടായത്.

അപകട വിവരം അറിഞ്ഞ് ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സുകള്‍, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. തീ കെടുത്താനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 13 നിലയുള്ള കെട്ടിടത്തിന്റെ 11ാം നിലയിലാണ് തീ പിടുത്തമുണ്ടായതെന്ന് താമസക്കാര്‍ പറയുന്നു.

Read more

കെട്ടിടത്തിലെ താമസക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.