ഓവൽ ഓഫീസിൽ അപമാനം, ലണ്ടനിൽ ആലിംഗനം; സെലെൻസ്‌കിയെ സ്വീകരിച്ച് യുകെ പ്രധാനമന്ത്രി സ്റ്റാർമർ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വൈറ്റ് ഹൗസിലെ ഏറ്റുമുട്ടലിനെത്തുടർന്ന് ഉക്രേനിയൻ നേതാവ് ചർച്ചകൾക്കായി നേരെ ലണ്ടനിലേക്ക് പറന്നത്. ലണ്ടനിലെത്തിയ സെലെൻസ്‌കിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രസിഡന്റ് ഊഷ്മളമായ ആലിംഗനത്തോടെ സ്വീകരിച്ചത്.

റഷ്യ തങ്ങളുടെ അയൽക്കാരായ ഉക്രൈനിനെതിരെ യുദ്ധം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിന് ശേഷം, വെള്ളിയാഴ്ച നടന്ന അസാധാരണമായ ഓവൽ ഓഫീസ് യോഗത്തിൽ ട്രംപ് ഉക്രെയ്‌നിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സെലെൻസ്‌കിയെ അപമാനിച്ച് ഇറക്കി വിടുകയും ചെയ്തിരുന്നു.

ലണ്ടനിൽ, ഉക്രെയ്‌നിനായുള്ള സമാധാന പദ്ധതി ചർച്ച ചെയ്യുന്നതിനായി ഞായറാഴ്ച ഉക്രെയ്‌ൻ പ്രസിഡന്റ് പങ്കെടുക്കുന്ന യൂറോപ്യൻ നേതാക്കളുടെ ഉച്ചകോടിക്കായി ഡൗണിംഗ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിയപ്പോൾ തന്നെ സെലെൻസ്‌കിയെ ജനക്കൂട്ടം ആർപ്പുവിളിച്ചു സ്വീകരിച്ചു.

“തെരുവിലെ ആ ആർപ്പുവിളികൾ നിങ്ങൾ കേട്ടിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യുണൈറ്റഡ് കിംഗ്ഡത്തിലെ ജനങ്ങൾ നിങ്ങളെ എത്രമാത്രം പിന്തുണയ്ക്കുന്നുവെന്ന് പ്രകടിപ്പിക്കാൻ വരുന്നതും നിങ്ങളോടൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ സമ്പൂർണ്ണ ദൃഢനിശ്ചയവുമാണ്ആ പ്രകടനങ്ങൾ.” സ്റ്റാർമർ അദ്ദേഹത്തോട് പറഞ്ഞു. “യുണൈറ്റഡ് കിംഗ്ഡത്തിലുടനീളം തനിക്ക് പൂർണ്ണ പിന്തുണയുണ്ടെന്ന്” സ്റ്റാർമർ സെലെൻസ്‌കിയോട് പറഞ്ഞു. “ഞങ്ങൾ നിങ്ങളോടും ഉക്രെയ്‌നിനോടും ഒപ്പം എത്ര കാലം വേണമെങ്കിലും നിൽക്കും.” സ്റ്റാർമർ കൂട്ടിച്ചേർത്തു.