കിഴക്കന്‍ ലബനനിലെ ബെക്കാ താഴ്വരയിലും വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുമായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 220 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 143 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. പലസ്തീന്‍ ജനത അഭയം തേടിയിരുന്ന അഞ്ചുനിലക്കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങളില്‍ 40 പേര്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.
ഇസ്രേലി ആക്രമണത്തില്‍ അഞ്ചുനിലക്കെട്ടിടം പൂര്‍ണമായി തകര്‍ന്നു. കെട്ടിടത്തില്‍ 200 പേര്‍ താമസിച്ചിരുന്നു. ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റതായി ജബലിയയിലെ കമാല്‍ അഡ്വാന്‍ ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
Read more
വടക്കന്‍ ഗാസ ഒരു മാസമായി ഇസ്രേലി ഉപരോധം നേരിടുന്നു. ഹമാസ് തീവ്രവാദികള്‍ പുനഃസംഘടിക്കുന്നതു തടയാനുള്ള ഓപ്പറേഷനാണു നടക്കുന്നതെന്ന് ഇസ്രേലി സേന വ്യക്തമാക്കി.
കിഴക്കന്‍ ലബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളില്‍ 109 പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
77 പേര്‍ക്കു പരിക്കേറ്റു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണു ബെക്കാ താഴ്വര. ഇവിടത്തെ 16 മേഖലകളില്‍ ഇസ്രേലി ആക്രമണമുണ്ടായി. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധം നടത്തുന്ന ഇസ്രേലി സേന നടത്തുന്ന ഏറ്റവും മാരക ആക്രമണമായിരുന്നു ഇതെന്ന് ലബനീസ് അധികൃതര്‍ പറഞ്ഞു.