കല്‍ക്കരിക്ക് പകരം ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കരാറുമായി ദുബായിയും അബുദാബിയും. അബൂദാബിയുടെ എണ്ണ കമ്പനിയായ അഡ്‌നോക്കും, ദുബൈ സപ്ലൈസ് അതോറിറ്റിയും തമ്മിലാണ് കരാര്‍.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം, അബൂദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന കരാര്‍ ഒപ്പുവെച്ചത്.
2050 ഓടെ സമ്പൂര്‍ണ പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പാദനം എന്ന ലക്ഷ്യം കൈവരിക്കാനാണ് വൈദ്യുതിക്കുള്ള ഇന്ധനം യുഎഇ മാറ്റുന്നത്. കല്‍ക്കരിക്ക് പകരം പ്രകൃതിവാതകം ഉപയോഗിച്ചാല്‍ കാര്‍ബണ്‍ വികിരണം ഗണ്യമായി കുറയ്ക്കാനാകും.
Read more
ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് 1200 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ഹസിയാന്‍ പവര്‍ കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിന് കല്‍ക്കരിയും ഗ്യാസും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് ഈ പ്ലാന്റ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്