മാര്‍ച്ച് ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട എന്നും അതേ സമയം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം എന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്നാല്‍ ഇവര്‍ ഇവര്‍ അഞ്ച് ദിവസത്തിന് ഇടയില്‍ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നും നിര്‍ദ്ദശമുണ്ട്. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ മാറ്റമില്ലാതെ തുടരും.
പള്ളികളില്‍ ആളുകള്‍ക്ക് ഖുര്‍ആന്‍ കൊണ്ടുവരാന്‍ അനുമതി നല്‍കി. നേരത്തെ ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയരുന്നു. അതേ സമയം, പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള അകലം ഒരുമീറ്റര്‍ ആയി തന്നെ തുടരും.
Read more
രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ സമയം നിശ്ചയിക്കുന്നതിന് പ്രാദേശിക തലത്തിലുള്ള എമിറേറ്റുകള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്.