Abhijith Cheruvally
വാർണർ എന്ന ഈ മനുഷ്യന്റെ കണ്ണീർ വീണതിൽ പിന്നെ ഈ ടീം ഗതിപിടിച്ചിട്ടില്ല. ഒരു കാലത്ത് ഹൈദരാബാദ് കളികൾ ആസ്വദിച്ചു കണ്ടിരുന്ന സമയം ഉണ്ടായിരുന്നു. അന്ന് കപ്പിത്താൻ വർണരുടെ ബാറ്റിൽ നിന്നും തിരമാല കണക്കിന് പിറക്കുന്ന റൺസും.
ടീമിന്റെ ഒത്തിണക്കവും മറ്റാരേക്കാളും ഒരുപിടി മുന്നിൽ നിന്നിരുന്ന ഫീൽഡിങ്ങിലെ മികവും എല്ലാം. പക്ഷെ ഇന്ന് ഹൈദരാബാദ് കളികൾ തീർത്തും വെറുത്തു പോയിരിക്കുന്നു അതിൽ 100% പങ്കാളി അവരുടെ മാനേജ്മെന്റ് തന്നെയാണ്.
ഐ. പി. എൽ ഇൽ 99% ആരാധകരും വെറുക്കുന്നത് ഈ ടീമിന്റെ കളി. തന്നെയാണ്, ലോകോത്തര താരങ്ങൾ പലരും വന്നിട്ടും ഈ മുതലിനു പകരം ആയില്ല.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ