ഇന്ത്യൻ ബാറ്ററുമാരിൽ അവൻ ഒഴികെ മറ്റൊരാളും വിദേശത്ത് പിടിച്ചുനിൽക്കില്ല, കാരണം ബിസിസിഐ തന്നെ; തുറന്നടിച്ച് മോണ്ടി പനേസർ

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്‌റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്പിൻ കെണിയൊരുക്കി ഇന്ത്യ കാത്തിരിക്കുമ്പോൾ ബാസ്ബോൾ ശൈലിയിൽ തിരിച്ചടി നൽകാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. ഒപ്പം ടീമിൽ നാല് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മൂന്ന് സ്പിന്നർമാരെയും രണ്ട് സീമർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ സ്പിൻനിരയിൽ ഇടംപിടിച്ചപ്പോൾ കുൽദീപ് പുറത്തിരിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാർ.

2012/13 ൽ സർ അലസ്റ്റർ കുക്കിന്റെ ടീമിനോട് 1-2 ന് തോറ്റ ശേഷം, ടീം ഇന്ത്യ നാട്ടിൽ തുടർച്ചയായി 16 ടെസ്റ്റ് പരമ്പരകൾ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യ പലപ്പോഴും ജയിക്കുന്നത് സ്പിൻ പിച്ചുകൾ ഉപയോഗിച്ചാണ് എന്ന വിവാദമുബ്ഡ്. ഹോം നേട്ടം ന്യായീകരിക്കപ്പെടുന്നുണ്ടെങ്കിലും, അഞ്ചാം ദിവസത്തിന് വളരെ മുമ്പുതന്നെ ടെസ്റ്റിൽ ഫലം ഉണ്ടാകുന്നത് മോശം ആയിട്ട് തന്നെ പറയാം.

ടേണിംഗ് പിച്ചുകൾ ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റർമാരുടെ വളർച്ചയെ മുരടിപ്പിക്കുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ലെഫ്റ്റ് ആം ഓർത്തഡോക്സ് മോണ്ടി പനേസർ അഭിപ്രായപ്പെട്ടു.

“ഇന്ത്യ നാട്ടിൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്നു, അതിനാൽ അവർ ടേണിംഗ് പിച്ചുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ ഇന്ത്യൻ ടീം അതിനേക്കാൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു. അവർക്ക് ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിൽ വിജയിക്കാൻ കഴിയും, അത് അവരുടെ ബാറ്റർമാരെ വിദേശത്തെ മികച്ച കളിക്കാരാക്കും. പക്ഷേ, ഇന്ത്യയിൽ എപ്പോഴും ടേണിംഗ് പിച്ചുകളിൽ കളിക്കുന്നതിനാൽ, അവർ വിദേശത്തേക്ക് പോകുമ്പോൾ, അതിജീവിക്കാനുള്ള സാങ്കേതികത അവർക്ക് ലഭിച്ചില്ല. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയിൽ, വിരാട് കോഹ്‌ലിയും മറ്റ് ബാറ്റർമാരും തമ്മിൽ സാങ്കേതികതയുടെയും പ്രയോഗത്തിന്റെയും കാര്യത്തിൽ വലിയ വിടവ് ഉണ്ടായത്, ”അദ്ദേഹം പറഞ്ഞു.

” സ്പിൻ പിച്ചുകൾക്ക് പകരം ഫ്ലാറ്റ് പിച്ചുകൾ ഉണ്ടാക്കുക. അത് ഇന്ത്യൻ ബാറ്ററുമാരെ സഹായിക്കും. എന്നാൽ ഇന്ത്യക്ക് ഹോം ഡോമിനന്സ് പോകുമോ എന്നിൽ പേടിയാണ് മുന്നിൽ ഉള്ളത്. അതുകൊണ്ടാണ് അവർ പേസ് പിച്ചുകൾ ഉണ്ടാക്കാൻ മടിക്കുന്നതിന്റെ കാരണം.” മുൻ താരം പറഞ്ഞു.

പനേസർ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇന്ത്യ തന്ത്രങ്ങളിൽ നിന്നും മാറാൻ യാതൊരു മാർഗവും കാണുന്നില്ല.